കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി കുവൈത്തില്‍ നിര്യാതയായി

0

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. ചെന്നൈയില്‍ കുടുംബസമേതം താമസമാക്കിയ ലിജി ഗംഗാധരന്‍ (40) ആണ് മരിച്ചത്. കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്‍മകളില്‍ അംഗമായിരുന്നു.

രണ്ട് മക്കളുണ്ട്. മലയാളീസ് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗൈസേഷന്‍ രക്ഷാധികാരി ബാബു ഫ്രാന്‍സിസ്, പ്രസിഡന്റ് ജോണ്‍ മാത്യു, ജനറല്‍ സെക്രട്ടറി മാക്സ്‍വെല്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.