ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

മസ്‍കത്ത്: കൊവിഡ്‌ ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരണപ്പെട്ടു. ആലപ്പുഴ സ്വദേശി ജെസ്റ്റിൻ (41) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ജസ്റ്റിൻ ഇന്നലെ വൈകുന്നേരത്തോടെയാണ് മരിച്ചത്.

ഒമാനിൽ അൽഖൂദിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. പത്ത് വര്‍ഷത്തിലധികമായി മോഡേണ്‍ സ്സ്റ്റീല്‍ മില്‍ക് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.