ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Share

സലാല: ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഒമാനില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പുല്ലാട്ട് സന്തോഷ് എബ്രഹാമാണ്(47) സലാലയില്‍ മരിച്ചത്.

പക്ഷാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം കഴിഞ്ഞ ഒരു മാസത്തോളമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന അശ്വതിയാണ് ഭാര്യ. സലാല ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ അഷിന്‍, അഷ്‍ലി എന്നിവരാണ് മക്കള്‍.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ