പ്രവാസി മലയാളി മുങ്ങി മരിച്ചു

0

സിംഗപ്പൂര്‍: പാലക്കാട് സ്വദേശി സുരേഷ് ഭാസ്കരൻ (55) മുങ്ങി മരിച്ചു. ജോലി കഴിഞ്ഞ് കപ്പലില്‍ നിന്ന് ബോട്ടിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചെന്നാണ് കരുതപ്പെടുന്നത്.

പിലാപ്പുള്ളി  കൊണ്ടേടത്തു ഭാസ്കരൻ നായരുടെയും, പരുത്തിപ്പുള്ളി  നെടുങ്ങാട്ടെ സുഭദ്രമ്മയുടെയും മകനായ സുരേഷ് സിംഗപ്പൂരില്‍ ജോലി ചെയ്തു വരികയായിരുന്നു. ഫെബ്രുവരി പതിനാറിനാണ് അപകടം സംഭവിച്ചത്. സംസ്കാരം സിംഗപ്പൂരില്‍ വെച്ച് നടത്തി.

ഭാര്യ: ഹെഡ്ലിൻ പെര, .മക്കൾ: ലക്ഷ്മി പ്രിയ, രാഹുൽ സുരേഷ്.