വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പ്പെട്ട് യുഎസില്‍ മലയാളി മരിച്ചു

Share

മിഷിഗണ്‍: യുഎസില്‍ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമായ ജിജോ ജോര്‍ജാണ്(35) മരിച്ചത്. ഷിക്കാഗോയിലെ ഒഹാരെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഷിക്കാഗോ പൊലീസിന് അപകട വിവരം ലഭിക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പ്രത്യേക ഉപകരണങ്ങളുള്ള വാഹനമാണ് ജിജോയെ ഇടിച്ചതെന്നാണ് വിവരം.

ഹാംഗര്‍ 764ല്‍ എയര്‍ക്രാഫ്റ്റ് ഡ്രൈവബിള്‍ പുഷ്ബാക്ക് ഉപകരണം ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read more

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

തിരുവനന്തപുരം: സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പരിഷ്കരണം നടത്താൻ ഒരു