കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Share

റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി വാടിയില്‍ അബ്ദുല്‍ അസീസാണ് (ദൗലിയ അസീസ് - 72) മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്.

40 വര്‍ഷത്തോളമായി അല്‍ഖോബാറിലെ അദ്ദൌലിയ ഇലക്ട്രോണിക് അപ്ലയന്‍സ് കമ്പനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. വിവിധ പ്രവാസി കൂട്ടായ്മകളില്‍ സജീവമായിരുന്നു. പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകനാണ്. ഭാര്യ: റൈഹാന പത്തായപ്പുര. മക്കളും മരുമക്കളുമായ അനസ്, സമീന, ആരിഫ്, ശഹാന എന്നിവര്‍ അല്‍ ഖോബാറിലുണ്ട്. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ ലത്തീഫ്, ഹാജറ. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കും.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു