റിയാദ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം കടുങ്ങപുരം സ്വദേശി ആലുങ്ങല്‍ ഹുസൈന്‍ (43) ആണ് തെക്കന്‍ സൗദിയിലെ ജീസാനില്‍ മരിച്ചത്. ആറ് മാസത്തെ അവധി കഴിഞ്ഞു നാട്ടില്‍ നിന്ന് നേപ്പാള്‍ വഴി നാല് ദിവസം മുമ്പാണ് ജിദ്ദയിലെത്തിയത്. അവിടെ നിന്നും ബസില്‍ ജിസാനിലേക്ക് പോകും വഴി ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെദുകയയൊരുന്നു.
ജിസാനില്‍ എത്തിയ ഉടന്‍ ശ്വാസംമുട്ട് അനുഭവപ്പെടുകയും ശ്വാസതടസം കടുത്ത നിലയിലാവുകയും ചെയ്തതിനെ തുടര്‍ന്ന് ജിസാന് സമീപം ബെയ്ഷിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. രോഗം മൂര്‍ച്ഛിക്കുകയും ഉടന്‍ ജിസാനിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
ജിസാന്‍ എക്കണോമിക്ക് സിറ്റിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: ആലുങ്ങല്‍ അസീസ് ഹാജി, മാതാവ്: ആയിശ കുന്നത്ത് പറമ്പ്, ഭാര്യ: നാസിബ, മക്കള്‍: ആയിശ സന, ഹുസ്‌ന, മുഹമ്മദ് ഷാദി, സഹോദരങ്ങള്‍: അശ്‌റഫ് (ജുബൈല്‍), കുഞ്ഞിമുഹമ്മദ് (ദുബൈ), ശിഹാബ് ( മക്ക), സൈനബ് തിരൂര്‍ക്കാട്, ഉമ്മുല്‍ ഖൈറ് തലാപ്പ്, ബുഷ്‌റ കട്ടിലശ്ശേരി, സഫിയ മലപ്പുറം.