പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Share

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു. കൊല്ലം മാങ്ങാട് സ്വദേശി വയലില്‍ കിഴക്കേതില്‍ ജോയ് റോക്കിയാണ് (70) മരിച്ചത്. രണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായത്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

40 വര്‍ഷത്തോളമായി ദമ്മാമില്‍ പ്രവാസിയാണ്. സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ദമ്മാമിലെ ജീവകാരുണ്യ, സാംസ്‌കാരിക, സാമൂഹിക രംഗത്തു സജീവമായിരുന്ന ഇദ്ദേഹം വലിയ സുഹൃദ് വലയത്തിന്റെ ഉടമയാണ്. ഭാര്യ: ഉഷ ജോയ്, മക്കള്‍: ജോസഫ് ഷിഫിന്‍ ജോയ് (ദമ്മാം), മേരി ടീന ജോയ് (അമേരിക്ക), മരുമക്കള്‍: രേഷ്മ ചെറിയാന്‍, ഗേരി ഇഗ്നേഷ്യസ്. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു