
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. താനൂര്‍ മോര്യ സ്വദേശി വിജയ നിവാസില്‍ ബാബു പൂഴിക്കല്‍ (59) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ പര്‍ചേസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ റിട്ട. വില്ലേജ് ഓഫീസര്‍ പോക്കാട്ട് നാരായണന്‍ നായര്‍. മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ: രഞ്ജിനി, മക്കള്‍: കിരണ്‍, ജീവന്‍.