റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശി പുതുവല്‍വിള വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (58)ആണ് മരിച്ചത്. റിയാദില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സുലെയില്‍ എന്ന സ്ഥലത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: ഇബ്രാഹീം, മാതാവ്: റഹീമ ബീവി, ഭാര്യ: ആരിഫ ബീവി. മക്കള്‍: അന്‍സി, അന്‍സാര്‍, അസി. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുെലയലെിലെ സാമൂഹിക പ്രവര്‍ത്തകരായ സിദീഖ് കൊപ്പം, ഹംസ കണ്ണൂര്‍ എന്നിവരെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ യൂനുസ് കൈതക്കോടന്‍, ഇസ്ഹാഖ് താനൂര്‍ എന്നിവര്‍ രംഗത്തുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സുലെയിലില്‍ ഖബറടക്കും.