ഈ ആഴ്ച നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി മരിച്ചു

Share

റിയാദ്: ഈ ആഴ്ച നാട്ടില്‍ പോകാനിരുന്ന മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. റിയാദ് അല്‍ ഖറാവി കമ്പനിയുടെ ഉലയ ബ്രാഞ്ചില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന മലപ്പുറം പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ശ്വാസ തടസമനുഭവപ്പെട്ട് വൈകാതെ മരണം സംഭവിക്കുകയായിരുന്നു.

മൂന്ന് വര്‍ഷത്തിന് ശേഷം ഈ മാസം 19 ന് വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടെയാണ് മരണം. 28 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. പിതാവ്: പരേതനായ കുഞ്ഞന്‍ ബാവ, മാതാവ്: ബീവി, ഭാര്യ: ഖൈറുനിസ്സ, മക്കള്‍: നഈം (19), നയീത (16), നസീഹ (11), സഹോദരന്‍: മജീദ് (റിയാദ്).

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുളള നടപടി ക്രമങ്ങള്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ്, പൊന്നാനി പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു