കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Share

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനാപുരം സ്വദേശി ദമ്മാമില്‍ മരിച്ചു. സാലേപുരം, ചെങ്കിളത്ത് വീട്ടില്‍ ബാബു കോശി (62) ആണ് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയോടെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. 35 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഖാലിദ് സഈദ് അല്‍ഹാജിരി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: റോസമ്മ ബാബു. മക്കള്‍: റോബിലി സി. ബാബു, റൂബി. മരുമകന്‍: ബിപിന്‍.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ