പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

0

ദുബായ്: കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശിയായ പി.കെ ഷംസുദ്ദീന്‍ (38) ആണ് ദുബായില്‍ മരിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു.

പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മാതാവ് – സഫിയ. പിതാവ് – അഹമ്മദ്. ഭാര്യ – നൗഫീറ. സഹോദരങ്ങള്‍ – ശറഫുദ്ദീന്‍, സഫറിയ, സുനീറ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.