ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് തരുവണ കോക്കടവ് സ്വദേശി അസീസ്(43)ആണ് മരിച്ചത്. ടീ ടൈം കഫ്റ്റീരിയയുടെ അല്‍ വക്‌റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു.
താമസ സ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അസീസിനെ ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: നജ്മ. മക്കള്‍: ഹസ്‌ന ഷെറിന്‍, ഹബീബ്. സഹോദരന്‍ അബൂബക്കര്‍ ഖത്തറിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.