പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Share

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം  മൂലം മരിച്ചു. വയനാട് തരുവണ കോക്കടവ് സ്വദേശി അസീസ്(43)ആണ് മരിച്ചത്. ടീ ടൈം കഫ്റ്റീരിയയുടെ അല്‍ വക്‌റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു.

താമസ സ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അസീസിനെ ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: നജ്മ. മക്കള്‍: ഹസ്‌ന ഷെറിന്‍, ഹബീബ്. സഹോദരന്‍ അബൂബക്കര്‍ ഖത്തറിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ