പ്രവാസി മലയാളി യുവാവ് താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ

0

സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുളിമുറിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ സൗദിയിലെ ജീസാനിലാണ് മുർശിദിനെ (28) മരിച്ച നിലയിൽ കണ്ടത്. കേരള തമിഴ്‍നാട് അതിർത്തിയിലെ ഗൂഡല്ലൂർ ചെമ്പാല സ്വദേശി മുർശിദ്. ജിസാനിൽ നദ അസീറാത്ത് കമ്പനിയിൽ അകൗണ്ടന്റാണ് ഇദ്ദേഹം.

സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം രിസാല സ്റ്റഡി സർക്കിൾ ജിസാൻ സെൻട്രൽ കൺവീനറാണ്. അഞ്ച് വർഷമായി ജിസാനിലു ള്ള മുർശിദ് രണ്ടര വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. കെ.ബി.എം. ബാവയാണ് പിതാവ്. സഹോദരിമാര്‍- മുർശിദ, മുഹ്സിന. സഹോദരി മുർശിദയുടെ ഭർത്താവ് ഇസ്ഹാഖ് ജിസാനിലുണ്ട്.