ലോകത്തിന്റെ ഏതുകോണിലും ഒരു മലയാളി ഉണ്ടാകും; ഇതാ അതിനു തെളിവ്

0

മലയാളി ചെന്ന്കയറാത്ത സ്ഥലങ്ങള്‍ ചുരുക്കമാണ്. ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും. എന്തിനു ചന്ദ്രനില്‍ പോയാല്‍ വരെ അവിടെ മലയാളിയുടെ ചായക്കട ഉണ്ടെന്നു പലരും തമാശയായി പറയാറുണ്ട്‌. ഒരുകണക്കിന് ഈ പറയുന്നത് ശരിയാണ്. ലോകത്ത് ഏകദേശം എല്ലാ രാജ്യത്തും മലയാളികള്‍ ഉണ്ട്. എവിടെ പോയാലും അതിജീവനത്തിന്റെ കാര്യത്തില്‍  മലയാളികള്‍ മുന്നിലാണ്. അതിനു ഉദാഹരണം ആണ് സൗദി കുവൈറ്റ് ബോര്‍ഡറിലെ ഇറാഖ് അധിനിവേശ സ്ഥലത്ത് ജീവിക്കുന്ന രാജീവിന്റെ കഥ.

ണ്ണൂര്‍ സ്വദേശിയായ രാജീവാണ് മരുഭൂമിയായ ഹാഫര്‍ അല്‍ ബാറ്റിനില്‍ ഇരുപത്തഞ്ചോളം ഇറാനിയന്‍ കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്നത്. അവിടെ പലചരക്ക് കട നടത്തുകയാണ് രാജീവ്. ണ്ണൂര്‍ സ്വദേശിയായ രാജീവാണ് മരുഭൂമിയായ ഹാഫര്‍ അല്‍ ബാറ്റിനില്‍ ഇരുപത്തഞ്ചോളം ഇറാനിയന്‍ കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്നത്.കണ്ണൂര്‍ സ്വദേശിയായ രാജീവിന്റെ വീടും കടയുമെല്ലാം എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളോട് കൂടിയതാണ്. ഇവിടെ എയര്‍ കണ്ടീഷന്‍ മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ള ഏക ആഡംബര വസ്തുവെന്നാണ് രാജീവ് പറയുന്നത്. ഇറാന്‍ പൗരന്മാര്‍ ആടുകളെ നോക്കിയും മറ്റും ജീവിക്കുന്നവരാണെന്നും ദൂര ദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവര്‍ക്ക് നിയമപരമായ അവകാശങ്ങളില്ല.ഇവര്‍ക്ക് ഇടയില്‍ പലചരക്ക് കട നടത്തിയാണ് ഈ കണ്ണൂരുകാരന്‍ ജീവിക്കുന്നത്.