എങ്ങനെ തോന്നുന്നു ഈ കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാന്‍...

പത്രമാധ്യമങ്ങളില്‍ അടുത്തിടെ നാം നിത്യേന കാണുന്നൊരു വാര്‍ത്തയാണ് കുടുംബകലഹത്തെ ചൊല്ലി മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊലപെടുത്തി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍.

എങ്ങനെ തോന്നുന്നു ഈ കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാന്‍...
amma

പത്രമാധ്യമങ്ങളില്‍ അടുത്തിടെ നാം നിത്യേന കാണുന്നൊരു വാര്‍ത്തയാണ് കുടുംബകലഹത്തെ ചൊല്ലി മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊലപെടുത്തി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍. നൊന്തുപ്രസവിച്ച പിഞ്ചുമക്കളെ കൊലപെടുത്തുന്ന അമ്മമാരുടെയും, താലോലിച്ച കൈകളാല്‍ മക്കളെ കൊന്നുതള്ളുന്ന അച്ഛന്മാരുടെടെയും മനശാസ്ത്രം എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല..

വീട്ടിലെ കലഹങ്ങളുടെ പേരില്‍ എത്ര കുരുന്നുകള്‍ ബാലിയാടുകളാകുന്നു. അടുത്തിടെ കേരളത്തില്‍ ഈ സംഭവം വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ തമ്മിലുള്ള പോരിനിടയില്‍ കുഞ്ഞുങ്ങളെ കൊലപെടുത്തി പങ്കാളിയോട് പ്രതികാരം വീട്ടുന്ന മനോഭാവം ഇല്ലാതാക്കുന്നത് ജീവിതം എന്തെന്ന് പോലും തിരിച്ചറിയാനുള്ള പക്വത കൈവരിക്കാത്ത പിഞ്ചുമക്കളുടെ ജീവനാണ്. ഇതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വേളിയില്‍ നടന്നത്.

ആറും,എട്ടും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളെ സ്വന്തം പിതാവ് വെട്ടികൊലപെടുത്തി ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കുട്ടികളുടെ അമ്മ ജോലിക്ക് പോയ സമയം പള്ളിയിലെക്കെന്നു പറഞ്ഞു കൂട്ടികൊണ്ട് പോയ സ്വന്തം മക്കളെ ആ പിതാവ് അതിക്രൂരമായി വെട്ടികൊലപെടുത്തുകയായിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ കഴുത്തറത്ത് തള്ളുമ്പോള്‍ ഒരു നിമിഷമെങ്കിലും ആ പിതാവ് അവരുടെ കുഞ്ഞികണ്ണുകളിലേക്ക് നോക്കികാണുമോ എന്നറിയില്ല. നോക്കിയാല്‍ ഒരുപക്ഷെ പകയുടെ പുകമറ നിറഞ്ഞ ആ മനുഷ്യന്റെ കണ്ണുകള്‍ക്ക്‌ ആ കുഞ്ഞുങ്ങളുടെ ദൈന്യത തിരിച്ചറിയാന്‍ കഴിഞ്ഞു കാണില്ല.

ആറ്റ്‌നോറ്റ് വളര്‍ത്തിയ അരുമകിടാങ്ങളുടെ മൃതദേഹത്തിന് മുന്നില്‍ അലമുറയിട്ട് കരയുന്ന ആ അമ്മയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും.. ആരാണ് ഇതിനെല്ലാം ഉത്തരവാദി.? ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഇതൊരു ഒറ്റപെട്ട സംഭവം അല്ല. വീട്ടുവഴക്കിന്റെ പേരില്‍ കുഞ്ഞുങ്ങളെ ബലിയാടുകളാക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഒരുനിമിഷത്തെ പക, അല്ലെങ്കില്‍ സംശയം ഇതെല്ലം വരുത്തിവെയ്ക്കുന്ന ദുരന്തങ്ങള്‍ ആണ് ഈ സംഭവിച്ചതെല്ലാം...

Read more

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്