മലയാളികളുടെ പ്രിയപ്പെട്ട കൊറിയൻ സംവിധായകൻ കിം കിം ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് രാജ്യാന്തര മേളയിലേത്.
സിനിമയുടെ ചിത്രീകരണത്തിനിടെ കോവിഡ് ബാധിതനായി മരിച്ച കിംമിന്റെ സുഹൃത്തുക്കളാണ് ചിത്രം പൂർത്തിയാക്കിയത്.അബ്ലായ് മറാറ്റോവ്, ഷാനൽ സെർഗാസിന എന്നിവർ നായികാ നായകന്മാരായ ചിത്രം ലാത്വിയ, എസ്റ്റോണിയ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത് .
വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രം രാജ്യാന്തര മേളയിലെ ഓട്ടിയർ ഓട്‌സ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.
Kim Ki-Duk last movie “Call of God” will be screened in Internation film festival of Kerala.