കൂടിക്കാഴ്ച വൻ വിജയമെന്ന് ഒരുമിച്ച് പ്രഖ്യാപിച്ച് കിമ്മും ട്രംപും; സമാധാന കരാറിൽ ഒപ്പിട്ട് അമേരിക്കയും കൊറിയയും

ട്രംപ് - ഉന്‍ കൂടിക്കാഴ് ചയില്‍ സമാധാന ഉടമ്പടികൾ ഒപ്പുവച്ചതായി റിപ്പോർട്ട്.  മണിക്കൂറുകൾ നീണ്ട ചർച്ച വൻ വിജയമാരുന്നെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നാലു മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ ഇരു നേതാക്കളും സമാധാന കരാറിൽ ഒപ്പുവെയ്ക്കുകയായിരുന്നു. ചർച്ചയ്ക്ക് ഒടുവിൽ കിമ്മിനെ അമേരിക്കയിലേക

കൂടിക്കാഴ്ച വൻ വിജയമെന്ന് ഒരുമിച്ച് പ്രഖ്യാപിച്ച് കിമ്മും ട്രംപും; സമാധാന കരാറിൽ ഒപ്പിട്ട് അമേരിക്കയും കൊറിയയും
tramp kim_840x470

ട്രംപ്​- ഉന്‍ കൂടിക്കാഴ്​ചയില്‍ സമാധാന ഉടമ്പടികൾ ഒപ്പുവച്ചതായി റിപ്പോർട്ട്.  മണിക്കൂറുകൾ നീണ്ട ചർച്ച വൻ വിജയമാരുന്നെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നാലു മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ ഇരു നേതാക്കളും സമാധാന കരാറിൽ ഒപ്പുവെയ്ക്കുകയായിരുന്നു. ചർച്ചയ്ക്ക് ഒടുവിൽ കിമ്മിനെ അമേരിക്കയിലേക്ക് ക്ഷണിച്ചാണ് ട്രംപ് കസേരിയിൽ നിന്നും എഴുന്നേറ്റത്.

അതേസമയം, കരാറിലെ ഉള്ളടക്കം ഇരു നേതാക്കളും പുറത്തുവിട്ടിട്ടില്ല. കരാറി​​ന്റെ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ വ്യക്​തമാക്കി. പ്രതീക്ഷിച്ചതിലും വളരെ വലിയ നേട്ടമാണ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുണപരമായ പുരോഗതിയുണ്ടായി. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാകും. കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞു. അമേരിക്കയുമായി പുതിയൊരു ബന്ധം സ്ഥാപിക്കാനായതിൽ സന്തോഷമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചത്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.​​എ​​സ് പ്ര​​സി​​ഡ​​ന്‍​​റ്​ ഡോ​​ണ​​ള്‍​​ഡ് ട്രം​​പും ഉ​​ത്ത​​ര കൊ​​റി​​യ​​ന്‍ ഭ​​ര​​ണാ​​ധി​​കാ​​രി കിം ​​ജോ​​ങ് ഉ​​ന്നും സിംഗപ്പൂരിലെ സെ​േ​​ന്‍​​റാ​​സ ദ്വീ​​പി​​ലെ ഹോട്ടലില്‍ ഇന്ന്​ രാവിലെയാണ്​ കൂടിക്കാഴ്​ച നടത്തിയത്​. ഇനി നിര്‍ണായകമായ മാറ്റങ്ങള്‍ക്ക്​ ലോകം സാക്ഷ്യം വഹിക്കുമെന്ന്​​ കിം ജോങ്​ ഉന്‍ ചര്‍ച്ചക്ക്​ ശേഷം പറഞ്ഞു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ