ഇന്ന് നേതാവാണ് യിലെ കിറുക്കന്‍ ഭരണാധികാരി കിം ജോങ് ഉന്ന് . എപ്പോള്‍ വേണം എങ്കിലും പൊട്ടിക്കാന്‍ തയ്യാറാക്കിയ അണ്‌ബോംബും കൊണ്ടാണ് കക്ഷിയുടെ ഭീഷണി മുഴക്കല്‍ മുഴുവന്‍ .2000 ന് ശേഷം ലോക ഭൂപടത്തില്‍ ഉത്തര കൊറിയ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും കിം ജോങ് ഉന്നാലാണ്.2011 ല്‍ പിതാവ് കിം ജോങ് ഇലിന്റെ മരണത്തിന് ശേഷമാണ് കിം ജോങ് ഉന്‍ ഉത്തരകൊറിയയുടെ അധികാരത്തിലേറിയത്.
അന്ന് തൊട്ടു കിം വാര്‍ത്തകളില്‍ ഉണ്ട് .വിചിത്രമായ തീരുമാനങ്ങള്‍ കൊണ്ടും ,ആരെയും കൊന്നു തള്ളുന്നഹിറ്റ്ലര്‍ നയങ്ങള്‍ കൊണ്ടും കിം ലോകശ്രദ്ധ നേടി .സ്വന്തം അമ്മാവനെ പോലും കൊലപെടുത്തി .ലോകത്തിനു ഇന്നും ഉത്തര കൊറിയയിലെ കാര്യങ്ങള്‍ അങ്ങനെ അറിയില്ല .അത് പുറം ലോകം അറിയാതിരിക്കാന്‍ കിം തന്നെ മുന്കൈയ്യും എടുക്കുന്നുണ്ട് .കിമ്മിന് മുന്പ് ഉണ്ടായിരുന്ന മുന്‍ഗാമികള്‍ എല്ലാം ഇത് തന്നെയാണ് ചെയ്തത് .കിം ഒരല്‍പം ഭേദം എന്ന് പറയാം .
എന്നാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച കിം ജോങ് ഉന്നിന് മറ്റൊരു മുഖം കൂടിയുണ്ട്. ആഢംബര പ്രിയനായ കിം ജോങ് ഉന്നിനെ രാജ്യാന്തര സമൂഹത്തിന് അത്ര പരിചയമുണ്ടാകില്ല.ഒരുപിടി ഹൈഡ്രജന്‍ ബോംബുകളുടെ പിന്‍ബലത്തില്‍ യുദ്ധഭീതി ഉയര്‍ത്തുന്ന കിം ജോങ് ഉന്നിന്‍െ ഉത്തര കൊറിയക്ക് സ്ഥിരതയാര്‍ന്ന സമ്പദ്ഘടന പോലുമില്ല വീമ്പിളക്കാന്‍ എന്നതാണ് വാസ്തവം.എന്നിരുന്നാലും സുഖലോലുപനായി അധികാരത്തിലേറുന്ന കിം ജോങ് ഉന്നിന്റെ ആഢംബര വിശേഷങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
കിം ജോങ് ഉന്നിന്റെ ഗരാജ് തന്നെ ഇതിന്റെ തെളിവ് .നൂറില്‍പരം വരുന്ന വന്‍ കാര്‍ ശേഖരമാണ് കിമിന് ഉള്ളത് .ഇതില്‍ ഏറിയ പങ്കും മെര്‍സിസീസ് ബെന്‍സില്‍ നിന്നുള്ള ആഢംബര കാറുകളാണ് എന്നതും കൗതുകമുണര്‍ത്തുന്നു.പിതാവ് കിം ജോങ് ഇൽ പുലര്‍ത്തിയ അത്യാഡംബരമാണ് ഇപ്പോള്‍ കിം ജോങ് ഉന്‍ പിന്തുടരുന്നത്. കിം ജോങ് ഉന്നിന്റെ കാര്‍ കളക്ഷനില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് മെര്‍സിഡീസ് ബെന്‍സ് പുള്‍മാന്‍ ഗാർഡ് ലിമോസീന്‍ കാറുകളാണ്. 2009 ലാണ് കിം ജോങ് ഇല്‍ രണ്ട് മെര്‍സിഡീസ് പുള്‍മാന്‍ ഗാര്‍ഡുകളെ സ്വന്തമാക്കിയത്. കിം ജോങ് ഇലിന്റെ മരണത്തിന് ശേഷം കിം ജോങ് ഉന്നിന്റെ അധീനതയിലാണ് മെര്‍സിഡീസ് പുള്‍മാന്‍ ഗാര്‍ഡുകള്‍. 3.1 മില്യണ്‍ ഡോളര്‍ (ഏകദേശം 20 കോടി രൂപ) ചെലവഴിച്ചാണ് ഇരു മോഡലുകളെയും കിങ് ജോങ് ഇല്‍ നേടിയത്. സഖ്യകക്ഷിയായ ചൈന മുഖേനയാണ് മോഡലുകള്‍ ഉത്തര കൊറിയയിലേക്ക് ഇറക്കുമതി ചെയ്തത്. അതിനാല്‍ ചൈനീസ് രജിട്രഷന്‍ നമ്പറുകളാണ് മോഡലുകളില്‍ ഇടം നേടിയിരിക്കുന്നത്. 510 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 5.5 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് V12 എഞ്ചിനിലാണ് മെര്‍സിഡീസ് ബെന്‍സ് പുള്‍മാന്‍ ഗാര്‍ഡ് ലിമോസീനുകള്‍ ഒരുങ്ങിയിട്ടുള്ളത്.
ഇതിന് പുറമെ, കിം ജോങ് ഉന്നിന്റെ ‘പ്രിന്‍സസ്’ എന്ന ആഢംബര നൗകയും ഏറെ പ്രശസ്തമാണ്. 200 അടി വലിപ്പമുള്ള പ്രിന്‍സസിലാണ് പത്ത് ദിവസം നീളുന്ന ഉത്തരകൊറിയന്‍ സന്ദര്‍ശനങ്ങള്‍ കിം ജോങ് ഉന്‍ നടത്തുന്നത്. ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്ത് വിട്ടചിത്രങ്ങളിലൂടെയാണ് കിം ജോങ് ഉന്നിന്റെ ആഢംബര നൗകയുടെ വിവരങ്ങള്‍ പുറംലോകത്ത് എത്തുന്നത്. ഫ്രഞ്ച് ആഢംബര ഗ്രൂപ്പായ LVMH ആണ് പ്രിന്‍സസ് നൗകയുടെ നിര്‍മ്മാതാക്കള്‍. വിമാനയാത്രകള്‍ കിമ്മിന് വലിയ ഭയം ഉള്ള കാര്യം ആണ് .വിമാനം പൊട്ടിതെറിക്കും എന്നാണു കിമ്മിന്റെ ഭയം .ഇത് കൊണ്ടാണ് യാത്ര ഇപ്പോഴും കപ്പലില്‍ .ചെറിയ ദൂരങ്ങള്‍ മാത്രം ആണ് വിമാനത്തില്‍ പോകുക .
ഏകദേശം 5.6 മില്യണ്‍ യൂറോയാണ് പ്രിന്‍സസ് ആഢംബര നൗകയുടെ വില. കെസിഎന്‍എ തന്നെ പുറത്ത് വിട്ട ചിത്രങ്ങളിലൂടെയാണ് കിം ജോങ് ഉന്നിന്റെ ആഢംബര പ്രൈവറ്റ് ജെറ്റിനെയും രാജ്യാന്തര സമൂഹം പരിചയപ്പെടുന്നത്. പോങ്യാങ് നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രൈവറ്റ് ജെറ്റിലെത്തിയ കിം ജോങ് ഉന്നിന്റെ ചിത്രങ്ങളാണ് അന്ന് കെസിഎന്‍എ വെളിപ്പെടുത്തിയത്.