കിം ജോഗ് നാമിന്റെ കൊലപാതകം; യുവതി അറസ്റ്റില്‍

കിം ജോഗ് നാമിന്റെ കൊലപാതകം; യുവതി അറസ്റ്റില്‍
NM515701_a_248010c

കിം ജോഗ് നാമിന്റെ മരണത്തില്‍ ഒരാള്‍  അറസ്റ്റില്‍.  തിങ്കളാഴ്ച ക്വാലാലംപൂരില്‍ കൊല്ലപ്പെട്ട കൊറിയന്‍ നേതാവ് തിംജോഗ് നാമിന്റെ മരണത്തില്‍ രണ്ട് യുവതികളെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിയറ്റനാം പാസ്പോര്‍ട്ടുള്ള യുവതിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സിസിടിവി ഫൂട്ടേജില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. മക്കാവുവിലേക്കുള്ള യാത്രയ്ക്കായി ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ നാമിനെ വിഷം നിറച്ച സിറിഞ്ച് ഉപയോഗിച്ച് രണ്ട് സ്ത്രീകള്‍ ആക്രമിക്കുകയായിരുന്നു. ഉത്തരകൊറിയൻ രഹസ്യ ഏജന്റുമാരാണ് ഇവർ എന്ന് സംശയിക്കുന്നു. ഉത്തരകൊറിയൻ ഭരണാധികാരിയായിരുന്ന കിം ജോഗ് ഇലിന്റെ മകനാണ് നാം. ഇലിന്റെ ഭരണമാറ്റത്തിന് ശേഷം അടുത്ത ഭരണാധികാരിയായി ഉയർന്ന് കേട്ടതും നാമിന്റെ പേരായിരുന്നു. ഇലിന് സിനിമാതാരം സുങ് ഹായി റിമ്മുമായുള്ള ബന്ധത്തിലെ മകനായിരുന്നു നാം.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു