കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ.കെ. ഉഷ അന്തരിച്ചു

Share

കൊച്ചി: കേരള ഹൈക്കോടതിയുടെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് കെ. കെ ഉഷ (81) അന്തരിച്ചു. കൊച്ചിയില്‍ തിങ്കളാഴ്ചയായിരുന്ന അന്ത്യം. 2000-2001ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

1961ൽ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ 1979ൽ കേരള ഹൈക്കോടതിയിൽ ഗവ. പ്ലീഡറായി. 1991 ഫെബ്രുവരി 25 മുതൽ 2001 ജൂലൈ 3 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയും 2000-2001ൽ ചീഫ് ജസ്റ്റിസുമായി. അഭിഭാഷര്‍ക്കിടയില്‍നിന്ന് ഹൈക്കോടതി ജുഡീഷ്യറിയില്‍ ചേരുകയും ചീഫ് ജസ്റ്റിസാകുകയും ചെയ്ത ആദ്യ വനിതയാണ് കെ.കെ ഉഷ.

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം 2001 മുതല്‍ 2004 വരെ ദില്ലി ആസ്ഥാനമായുള്ള കസ്റ്റംസ്, എക്‌സൈസ്, സര്‍വീസ് ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രസിഡന്റായിരുന്നു. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ.കെ.ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ