കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പൊലീസ് പിടിയിലായി. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതീവ സാഹസിക നീക്കങ്ങള്‍ക്ക് ഒടുവിൽ നാട്ടുകാരുടെ വലിയ സഹായത്തോടെ ഏറെ ശ്രമകരമായാണ് മാർട്ടിനെ പിടികൂടിയത്.
പരാതി കിട്ടിയിട്ടും പരിഗണിക്കാതെ മൂക്കിന്‍ തുമ്പത്തുണ്ടായിരുന്നിട്ടും പിടികൂടാതെ മാര്‍ട്ടിനെ വിട്ടുകളഞ്ഞ പോലീസിന് ഒടുവില്‍ നന്നായി കഷ്ടപ്പെട്ടാണ് മാർട്ടിനെ വലയിലാക്കിയത്. സൃഹൃത്തുക്കളുടെ മൊഴിയില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് മാർട്ടിനെ പിടികൂടാൻ പോലീസിന് തുണയായത്.
കൂട്ടാളികളായ തൃശ്ശൂര്‍ പാവറട്ടി സ്വദേശി പറക്കാട്ടുവീട്ടില്‍ ധനീഷ്(29), പുത്തൂര്‍ സ്വദേശി കണ്ടിരുത്തി വീട്ടി ശ്രീരാഗ്(27), മുണ്ടൂര്‍ സ്വദേശി പരിയാടന്‍ വീട്ടില്‍ ജോണ്‍ ജോയ്(28) എന്നിവര്‍ വ്യാഴാഴ്ച രാവിലെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്.
മുണ്ടൂരിൽ നിന്ന് കഴിഞ്ഞ ദിവസം മാർട്ടിൻ ജോസഫിന്റെ സുഹൃത്തിനെ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മാർട്ടിനും ഇതേ പരിസരത്തുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂർ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്. മാർട്ടിൻറെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം.കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി ല്ലപീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.