ഇന്ന് മെട്രോയ്ക്ക് പിറന്നാള്‍; ഇന്ന് എല്ലാവര്ക്കു ഫ്രീ യാത്ര

ഇന്ന് കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയ്ക്ക് പിറന്നാള്‍.  കൊച്ചി മെട്രോയുടെ പിറന്നാള്‍ സന്തോഷത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഇന്ന് സൗജന്യ യാത്ര.

ഇന്ന് മെട്രോയ്ക്ക് പിറന്നാള്‍; ഇന്ന് എല്ലാവര്ക്കു ഫ്രീ യാത്ര
metrotrrain

ഇന്ന് കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയ്ക്ക് പിറന്നാള്‍.  കൊച്ചി മെട്രോയുടെ പിറന്നാള്‍ സന്തോഷത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഇന്ന് സൗജന്യ യാത്ര. ഒന്നാം വര്‍ഷത്തിന്റെ സന്തോഷ സമ്മാനം എന്നതിനൊപ്പം ഇനിയും പരമാവധി ആളുകള്‍ക്ക് മെട്രോയെ പരിചയപ്പെടുത്തുക എന്നതു കൂടിയാണ് ഈ സൗജന്യ യാത്രയുടെ ലക്ഷ്യം.

സാധാരണ ദിവസേന 40000 ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇന്ന് ഒരു ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്. ഇന്ന് ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയാം. സമയം കൂടുതല്‍ എടുത്തലോ, സ്റ്റേഷന്‍ മാറി ഇറങ്ങിയാല്ലോ പിഴ നല്‍കേണ്ട കാര്യമില്ല.തിരക്ക് കണക്കിലെടുത്ത് സുരക്ഷയ്ക്കായ് കൂടുതല്‍ പോലീസുകാരെ എല്ലാ സ്‌റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അണ്‍ലിമിറ്റഡ് സൗജന്യ യാത്രയെക്കുറിച്ച് അറിയിച്ചത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ