ഇന്ത്യയുടെ ഷൂട്ടിങ് താരം കൊണിക ലായക് തൂങ്ങി മരിച്ചനിലയിൽ

0

കൊല്‍ക്കത്ത: ഇന്ത്യയുടെ ഷൂട്ടിങ് യുവതാരം കൊണിക ലായക് ആത്മഹത്യചെയ്ത നിലയിൽ. കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. 

റൈഫിള്‍ ഇല്ലാതത്തിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന കൊണികയ്ക്ക് ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിക്കുകയായിരുന്നു. ഇതോടുകൂടിയാണ്  കൊണിക വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 

അതേസമയം നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് കൊണിക. ഷൂട്ടിങ് താരങ്ങളായ ഖുഷ് സീറത് കൗറും, ഹുനര്‍ദീപ് സിങ്ങും, നമന്‍വീര്‍ സിങ്ങ് ബ്രാറും, പഞ്ചാബില്‍ നിന്നുള്ള 17-കാരിയായ ഖുഷ് സീറത് എന്നിവരാണ് നേരത്തെ ആത്മഹത്യ ചെയ്ത മറ്റ് നാല് ഷൂട്ടിംഗ് താരങ്ങൾ. ഖുഷ് സീറത് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.