കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ റോജോയുടെയും റെഞ്ചിയുടെയും ഡിഎന്‍എ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. മരിച്ച റോയ് തോമസിന്‍റെ സഹോദരന്‍ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കൾ എന്നിവർ സാമ്പിൾ നൽകാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിലെത്തി. കല്ലറയില്‍ നിന്നെടുത്ത സാമ്പിളുകളുമായുള്ള ബന്ധം ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിശോധന നടത്തുന്നത്.
ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട് ഏത് സാമ്പിളുകള്‍ ശേഖരിക്കണമെന്ന കാര്യത്തില്‍ ഡോക്ടര്‍ന്മാരാകും തീരുമാനമെടുക്കുക. റോജോയുടെയും റെഞ്ചിയുടെയും ഡി.എന്‍.എ പരിശോധിക്കുന്നതിലൂടെയാകും അന്നമ്മയുടെയും ടോം തോമസിന്റെയും ഭൗതികഭാഗങ്ങള്‍ തിരിച്ചറിയാനും തുടര്‍ പരിശോധന സാധ്യമാവുകയും ചെയ്യുക. റോയിയുടെ ഭൗതികഭാഗങ്ങളുടെ പരിശോധനയ്ക്കായാണ് രണ്ട് മക്കളുടെ ഡിഎന്‍എ ശേഖരിക്കുന്നത്.