നമ്മുടെ നാട്ടിലെ പോലെ എല്ലാവരും കാര്‍ വാങ്ങാന്‍ പോയാല്‍ പിന്നെ ജയിലില്‍ കിടക്കാം; ഉത്തരകൊറിയയിലെ തലതിരിഞ്ഞ ഗതാഗതനിയന്ത്രണങ്ങള്‍ കേട്ടാല്‍ ഞെട്ടും
ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ റോഡ് നിയമങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. അതിശയകരവും, ഭീതിജനകവുമാണ് ഉത്തര കൊറിയന്‍ റോഡ് നിയമങ്ങള്‍ എന്ന് പറയാതെ വയ്യ.
ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ റോഡ് നിയമങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. അതിശയകരവും, ഭീതിജനകവുമാണ് ഉത്തര കൊറിയന്‍ റോഡ് നിയമങ്ങള്‍ എന്ന് പറയാതെ വയ്യ.ആറാം അണുപരീക്ഷണം നടത്തുമെന്ന പ്രഖ്യാപനവുമായി രാജ്യാന്തര സമൂഹത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ആണല്ലോ അവിടുത്തെ അധികാരി. അപ്പോള്‍ ഇതിലൊന്നും അതിശയിക്കാനില്ല.
ഉത്തരകൊറിയയിലെ ഏറ്റവും വിചിത്രമായ റോഡ് നിയമങ്ങളില്‍ ഒന്നാണ് അവിടെ എല്ലാവര്ക്കും അങ്ങനെ കാര്‍ വാങ്ങാന്‍ കഴിയില്ല എന്നത്. ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്ക് മാത്രമാണ് ഉത്തര കൊറിയയില്‍ കാര്‍ വാങ്ങാന്‍ സാധിക്കുക. ഇതിന് പിന്നിലുള്ള കാരണവും വിചിത്രമാണ്. ഏതാനും ചില രാജ്യങ്ങളുമായി മാത്രമാണ് ഉത്തര കൊറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. അതിനാല്‍ സ്വന്തം ജനതയ്ക്ക് ആവശ്യമായ ഭക്ഷണം പോലും നല്‍കാന്‍ പലപ്പോഴും രാജ്യം ബുദ്ധിമുട്ടുകയാണ്.അതുകൊണ്ട് കാറുകള്‍ എന്നാല്‍ ആഢംബരത്തിന്റെ പ്രതീകമായാണ് ഉത്തര കൊറിയ കണക്കാക്കുന്നത്.
ഉത്തര കൊറിയയില്‍ ഉള്ളതാകട്ടെ ഭൂരിപക്ഷം ഇറക്കുമതി ചെയ്ത കാറുകളുമാണ്. ആയതിനാല്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് കാറുകള്‍ ഇവിടങ്ങളില്‍ വില്‍ക്കപ്പെടുന്നതും. അതുപോലെ ഉത്തര കൊറിയയില്‍ സാധാരണക്കാര്‍ക്ക് കടക്കാന്‍ അനുവാദമില്ലാത്ത റോഡുകളും ഉണ്ട് എന്നതാണ് മറ്റൊരു വസ്തുത. ഹൈവേകളിലും സിറ്റി റോഡുകളിലും സാധാരണക്കാര്‍ക്ക് പ്രവേശനമില്ല.സമൂഹത്തിലെ ഉന്നതര്‍ക്കും, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കും, വിശിഷ്ട വ്യക്തികള്‍ക്കും മാത്രമായാണ് ഉത്തര കൊറിയയില്‍ ഇത്തരം റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.സാധാരണ ജനതയ്ക്കായി പ്രത്യേക റോഡുകളും ഉത്തര കൊറിയയില്‍ ക്രമീകരിച്ചിട്ടുണ്ട് .

മറ്റൊരു രസകരമായ വസ്തുത സമൂഹത്തിലെ വിവിധ ശ്രേണികളെ അടിസ്ഥാനപ്പെടുത്തിയാണ് ഉത്തര കൊറിയയിലെ വേഗ നിയന്ത്രണം എന്നതാണ്.ഇത് മാത്രമല്ല, നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷകളുമാണ്. നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റക്കാരുടെ മൂന്ന് തലമുറകള്‍ക്ക് വരെ ശിക്ഷ നല്‍കാനുള്ള വകുപ്പുകൾ ഉത്തര കൊറിയയില്‍ ഉണ്ട്.