ജിൻസൺ ഓസ്ട്രേലിയയിൽ എത്തിയത് 2011 ൽ; 36–ാം വയസ്സിൽ യുവജനക്ഷേമ മന്ത്രി

Share

മെൽബൺ ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആൻ്റോ ചാൾസ് (36) തിരഞ്ഞെടുക്കപ്പെട്ടു. കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം കല, സാംസ്കാരികം, സാംസ്കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണ് ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയിൽ ജിൻസണു ലഭിക്കുന്നത്. ടെറിട്ടറി പാർലമെന്റ്റിലേക്കു കഴിഞ്ഞ മാസം 24ന് നടന്ന തിരഞ്ഞെടുപ്പിൽ സാൻഡേഴ്‌സൻ മണ്ഡലത്തിൽ നിന്നു കൺട്രി ലിബറൽ പാർട്ടി (സിഎൽപി) സ്‌ഥാനാർഥിയായാണ് ജിൻസൺ തിരഞ്ഞെടുക്കപ്പെട്ടത്.

പാലാ മുന്നിലവ് പുന്നത്താനിയിൽ ചാൾസ് ആൻ്റണിയുടെയും ഡെയ്‌സി ചാൾസിൻ്റെയും മകനാണ്. ആൻ്റോ ആൻ്റണി എംപിയുടെ സഹോദരനാണ് ജിൻസൻ്റെ പിതാവ് ചാൾസ്. നോർത്തേൺ ടെറിട്ടറി മെന്റൽ ഹെൽത്ത് ഡിപ്പാർട്‌മെന്റിൽ കൺസൽറ്റൻ്റായ അനുപ്രിയ ജിൻസനാണു ഭാര്യ. മക്കൾ: എയ്മി, അന.

നഴ്സായി 2011 ൽ ഓസ്ട്രേലിയയിൽ എത്തിയ ജിൻസൺ ഇപ്പോൾ നോർത്തേൺ ടെറിട്ടറി സർക്കാരിൻ്റെ ടോപ് എൻഡ് മെന്റൽ ഹെൽത്തിന്റെ ഡയറക്‌ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിൽ ലക്‌ചറർ ആയും ജോലി ചെയ്യുന്നു. ഓസ്ട്രേലിയയിൽ ആദ്യമായാണ് മലയാളി മന്ത്രി സ്ഥാനത്ത് എത്തുന്നത്.

Read more

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു

പാകിസ്താനിലേക്ക് തുടർച്ചയായി പറന്ന് തുർക്കിയുടെ സൈനിക വിമാനങ്ങൾ; രഹസ്യ ആയുധ കൈമാറ്റമെന്ന് സൂചന

പാകിസ്താനിലേക്ക് തുടർച്ചയായി പറന്ന് തുർക്കിയുടെ സൈനിക വിമാനങ്ങൾ; രഹസ്യ ആയുധ കൈമാറ്റമെന്ന് സൂചന

ഇസ്ലാമാബാദ്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്താനിലേക്ക് തുടർച്ചയായി അസാധാരണ സർവീസുകൾ നടത്തിയതായി