![image (2)](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/02/image-2-4.jpg?resize=696%2C439&ssl=1)
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ്. ഇയാള്‍ കുറ്റക്കാരനെന്ന് തലശ്ശേരി പോക്‌സോ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തടവ് കൂടാതെ 2 ലക്ഷം രൂപ പിഴയും നല്‍കണം. കേസിലെ മറ്റ് ആറു പ്രതികളെ കോടതി വെറുതെവിട്ടു.പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പോക്‌സോ വകുപ്പുകള്‍ അനുസരിച്ചായിരുന്നു കേസ്. വിവിധ കുറ്റങ്ങള്‍ക്ക് 60 വര്‍ഷം തടവ് വിധിച്ചെങ്കിലും 20 വര്‍ഷം തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. തലശേരി പോക്സോ കോടതി ജഡ്ജി പി എൻ വിനോദാണ് വിധി പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി പറഞ്ഞു. കേസിൽ കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടിക്ക് നിര്‍ദ്ദേശമുണ്ട്. പീഡനത്തിനിരയായ കുട്ടിയുടേയും അവരുടെ കുട്ടിയുടേയും സംരക്ഷണം ലീഗൽ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന കാളിയത്താണ് വാദി ഭാഗത്തിനായി ഹാജരായത്.