കോഴിക്കോട് - കണ്ണൂർ - ദില്ലി എയർ ഇന്ത്യ വിമാനം റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ; ഒടുവിൽ പകരം വിമാനം ഏർപ്പാടാക്കി

കോഴിക്കോട് - കണ്ണൂർ - ദില്ലി എയർ ഇന്ത്യ വിമാനം റദ്ദാക്കി; പ്രതിഷേധിച്ച്  യാത്രക്കാർ; ഒടുവിൽ പകരം വിമാനം ഏർപ്പാടാക്കി
AIR-INDIA_710x400xt

കണ്ണൂര്‍: കോഴിക്കോട് നിന്നും കണ്ണൂർ വഴി ദില്ലിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി.  2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ദില്ലിയിലെത്തേണ്ടതായിരുന്നു വിമാനാമാണ്  ചില സാങ്കേതിക തകരാറുമൂലം  റദ്ദാക്കിയത്.

വിമാനം  റദ്ദാക്കിയതോടെ യാത്രക്കാർ  പ്രതിഷേധവുമായി മുന്നോട്ടെത്തി. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് ഉറപ്പ് നൽകാത്തതിനാൽ ബഹളം വെച്ചത്.  വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ പകരം വിമാനം ഏർപ്പാടാക്കുകയായിരുന്നു.

ചർച്ചകൾക്കൊടുവിൽ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. കോഴിക്കോട് നിന്നുള്ളവർക്ക് നാളെ രാവിലെ 9 മണിക്കും, കണ്ണൂര്‍ നിന്നുള്ളവർക്ക് 11 മണിക്കും യാത്ര തുടരാൻ സംവിധാനം ഒരുക്കിയെന്ന് അധികൃതർ അറിയിച്ചു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്