"സംസ്കാരം ഇരിക്കുന്നത് നെക്ക് ലൈനിലല്ല"; കങ്കണയുടെ വിമർശനത്തിന് മറുപടിയുമായി കൃതി

Share
"സംസ്കാരം ഇരിക്കുന്നത് നെക്ക് ലൈനിലല്ല"; കങ്കണയുടെ വിമർശനത്തിന് മറുപടിയുമായി കൃതി

രക്ഷാബന്ധൻ പരസ്യത്തിലെ തന്റെ വസ്ത്രധാരണത്തെ വിമർശിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് മറുപടിയുമായി ബോളിവുഡ് താരം കൃതി സനോൺ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. സ്ത്രീകൾ എന്ത് ധരിക്കണമെന്ന് പറയുന്നത് നമ്മൾ എപ്പോഴാണ് നിർത്തുവാൻ പോകുന്നതെന്നാണ് നടിയുടെ ചോദ്യം.

കൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ: "ആഘോഷങ്ങളുടെ സത്ത നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിലല്ല. മറിച്ച് ആ പാരമ്പര്യത്തിന് നിങ്ങൾ കൽപ്പിക്കുന്ന അർഥത്തിലും നിങ്ങൾക്കുള്ളിലെ വികാരത്തിലുമാണ്. രക്ഷാബന്ധൻ എന്നത് സംരക്ഷണത്തിന്റെ ബന്ധമാണ്. ഞാനും എന്റെ സഹോദരിയും പരസ്പരം രാഖി കെട്ടാറുണ്ട്. ഒരു സഹോദരന് നൽകാൻ കഴിയുന്നതിലും കുറയാത്ത സംരക്ഷണം പരസ്പരം നൽകാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ പരസ്പരം ആരോഗ്യത്തിനും സന്തോഷത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ പ്രാർത്ഥന ഞങ്ങളുടെ വളർത്തുനായ്ക്കൾക്കും ബാധകമാണ്! കാരണം അവരും ഞങ്ങളുടെ കുടുംബമാണ്!

സ്ത്രീകൾ എന്ത് ധരിക്കണമെന്ന് പറയുന്നത് നമ്മൾ എപ്പോഴാണ് നിർത്തുവാൻ പോകുന്നത്?? പാരമ്പര്യ ഫാഷൻ ശൈലികൾ വർഷങ്ങളായി ഒരുപാട് മാറിയിട്ടുണ്ട്. എന്നിട്ടും ഒരു സ്ത്രീക്ക് തന്റെ സംസ്കാരത്തോടുള്ള ആദരവ് ഇപ്പോഴും അളക്കുന്നത് അവളുടെ വസ്ത്രം വച്ചാണ്!! സംസ്കാരവും പാരമ്പര്യവും ഇരിക്കുന്നത് അവളുടെ ഹൃദയത്തിലാണ്, അല്ലാതെ വസ്ത്രത്തിന്റെ നെക്ക് ലൈനിൽ അല്ല!"

രക്ഷാബന്ധൻ അനുബന്ധിച്ച് ഒരു പ്രമുഖ ജ്വല്ലറി ബ്രാൻഡ് പുറത്തിറക്കിയ പരസ്യ ചിത്രത്തിലെ നടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്താണ് കങ്കണ രംഗത്തെത്തിയത്. പരസ്യ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയായിരുന്നു കങ്കണയുടെ പരാമർശം.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ബിജെപി എംപിയുടെ പ്രതികരണം. 'അസ്വസ്ഥമാക്കുന്നത്' എന്നാണ് പരസ്യത്തെ കങ്കണ വിശേഷിപ്പിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണ കുറിച്ചതിങ്ങനെ: "ഒരു സ്ത്രീയായിരിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. നമ്മുടെ അലമാരകളിൽ പലതരം വസ്ത്രങ്ങൾ നിറഞ്ഞിരിക്കുന്നു. ഇന്നത്തെ സ്ത്രീ ഒരു ആഗോള സ്ത്രീയാണ്; കോക്ടെയിൽ വസ്ത്രങ്ങൾ മുതൽ ലെഹംഗ ചോളികൾ വരെയും, ജീൻസ് മുതൽ സാരി വരെയും, ബിക്കിനി മുതൽ സൽവാർ കമ്മീസ് വരെയും അങ്ങനെ അനേകം ഓപ്ഷനുകൾ ഇന്നു നമുക്ക് മുന്നിലുണ്ട്. ഇത്രയധികം വസ്ത്രങ്ങൾ ലഭ്യമായിരിക്കെ, എന്തിനാണ് നിങ്ങളുടെ സഹോദരന് ബിക്കിനി/അടിവസ്ത്രം ധരിച്ച് രാഖി കെട്ടുന്നത്? നിങ്ങളുടെ സ്റ്റൈലിംഗ് ഓപ്ഷനുകളൊക്കെ എവിടെപ്പോയി? ഈ പരസ്യം, അസ്വസ്ഥമാക്കാൻ ഉദ്ദേശിച്ചുണ്ടാക്കിയ ഒന്നായി തോന്നുന്നു!," കൃതിയുടെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു വിമർശനം.

ഐവറി നിറത്തിലുള്ള ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസും കേപ്പും ഡ്രേപ്പ് ചെയ്ത സ്കേർട്ടും ധരിച്ചാണ് കൃതി രക്ഷാബന്ധൻ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. പരമ്പരാഗതമായ ഒരു ആഘോഷത്തെപ്പറ്റിയുള്ള പരസ്യത്തിന് ഇത്തരം വസ്ത്രധാരണം അനുയോജ്യമല്ലെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. പരസ്യത്തിൽ, തന്റെ നേർക്ക് കുരയ്ക്കുന്ന വളർത്തുനായയ്ക്ക് കൃതി ഒരു രാഖി കെട്ടിക്കൊടുക്കുന്നതും കാണാം. ഇതിനെതിരെയും എതിർപ്പുയരുന്നുണ്ട്. മറുവശത്ത്, പരസ്യത്തെ ഇത്തരത്തിൽ വ്യാഖ്യാനിക്കേണ്ട കാരമില്ലെന്ന അഭിപ്രായങ്ങളും വരുന്നുണ്ട്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ