പാണ്ഡ്യ സഹോദരന്മാരുടെ പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു

Share

ഇന്ത്യൻ ക്രിക്കറ്റിലെ സഹോദര താരങ്ങളായ ഹാർദിക് പാണ്ഡ്യയുടെയും ക്രുനാൽ പാണ്ഡ്യയുടെയും പിതാവ് ഹിമാൻഷു പാണ്ഡ്യ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്നു രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാണ്ഡ്യ സഹോദരൻമാരെ ആശ്വസിപ്പിച്ചും പിതാവിന് നിത്യശാന്തി നേർന്നും ദേശീയ ടീമിലെ സഹതാരങ്ങൾ ട്വീറ്റ് ചെയ്തു. വിവിധ നഗരങ്ങളിലായി നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയെ നയിക്കുന്ന ക്രുനാൽ പാണ്ഡ്യ, പിതാവിന്റെ മരണത്തെ തുടർന്ന് ബയോ സെക്യുർ–ബബ്ൾ വിട്ട് വീട്ടിലേക്ക് മടങ്ങി. താരം ടീം ക്യാംപ് വിട്ടതായി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. അദ്ദേഹം ഇനി ടൂർണമെന്റിൽ കളിക്കാന്‍ സാധ്യതയില്ല.

അതേസമയം, ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളില്‍ അംഗമായിരുന്ന ഇളയ മകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ നാട്ടിലുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്ന പാണ്ഡ്യ, ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

പാണ്ഡ്യ സഹോദരന്‍മാരുടെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പിതാവ് ഹിമാന്‍ഷു പാണ്ഡ്യ. ഇക്കാര്യം ഇരുവരും അഭിമുഖങ്ങളില്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. സൂറത്തില്‍ ബിസിനസ് നടത്തിയിരുന്ന ഹിമാന്‍ഷു, അത് ഉപേക്ഷിച്ചാണ് മക്കളുടെ ക്രിക്കറ്റ് കരിയര്‍ മാത്രം ലക്ഷ്യമിട്ട് വഡോദരയിലേക്ക് താമസം മാറിയത്.

Read more

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

തുടർച്ചയായി മൂന്നാം വർഷവും ആഗോള ദാരിദ്ര്യം കുറഞ്ഞതായി ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്. 2025ലെ ആഗോള ദാരിദ്ര്യക്കണക്കാണ് യുഎൻ അവസാനം പുറത്തു വിട്

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ആദ്യ ഡെങ്കി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ്

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോ