കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സര്‍വ്വീസിന് ഒരുങ്ങുന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്  കെ.എസ്.ആർ.ടി.സി സര്‍വ്വീസിന്  ഒരുങ്ങുന്നു
bus-airport

കണ്ണൂർ:  മലബാറിലെ ഒന്‍പത് കെ.എസ്.ആർ.ടി.സി ഡിപ്പോകളില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് സര്‍വ്വീസ് തുടങ്ങാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി ഡിപ്പോകള്‍ക്ക് വിമാനത്തിന്‍റെ സമയക്രമം അറിയിച്ച് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ബത്തേരി, മാനന്തവാടി, വടകര, താമരശ്ശേരി, കോഴിക്കോട് എന്നീ ഡിപ്പോകളാണ് വിമാനത്താവള സര്‍വ്വീസിന് പരിഗണനയിലുള്ളത്. നിലവില്‍ കണ്ണൂരില്‍നിന്ന് ഒരു സര്‍വീസ് മാത്രമാണുള്ളത്. സര്‍വ്വീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം  ഇതുവരെ ഉണ്ടായിട്ടില്ല. സര്‍വ്വീസിന്റെ തുടര്‍ന്ന് സാധ്യതാപഠനം നടത്തിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ