പി എസ് സി പറയുന്ന ശമ്പളംനല്‍കാനാവില്ല; തച്ചങ്കരി

1


തിരുവനന്തപുരം: കെ.എസ്ആ.ർ.ടി.സി യിൽ നിയമനം നടത്തുന്ന പുതിയ കണ്ടക്ടർ മാർക്ക് പിഎസ് സി പറയുന്ന ശമ്പളം നല്‍കാനാവില്ലെന്ന് കെ.എസ്.ആർ.ടി.സി, എം.ഡി ടോമിൻ.ജെ തച്ചങ്കരി. ഇവർക്ക് സ്ഥിരനിയമനം ഒരു വർഷം കഴിഞ്ഞു മാത്രമേ നൽകുകയുള്ളൂവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയായിരിക്കും സ്ഥിരനിയമനം. താൽക്കാലിക ജീവനക്കാരുടെ ശമ്പളം മാത്രമേ ഇപ്പോൾ നൽകുകയുള്ളൂ. എംപാനൽ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടർന്ന് സർവീസുകൾ മുടങ്ങിയെങ്കിലും വരുമാനത്തിൽ കുറവുണ്ടായിട്ടില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.
4071 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസി ഗുരുതര പ്രതിസന്ധിയിലാണ്. ജീവനക്കാരില്ലാത്തതിനെതുടർന്ന് ഇന്നലെ മാത്രം 1763 സർവീസുകൾ മുടങ്ങി. ഓവർടൈം ഡ്യൂട്ടിക്കു കൂടുതൽ വേതനം നൽകാൻ തീരുമാനമായെങ്കിലും മിക്ക ജീവനക്കാരും തയാറാകുന്നില്ല. അഡൈ്വസ് മെമോ അയച്ച എല്ലാവർക്കും സ്ഥിര നിയമനം കൊടുക്കാനാകില്ല. റിസർവ് കണ്ടക്ടർ തസ്തികയിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നതെങ്കിലും എല്ലാവരെയും സ്ഥിരപ്പെടുത്തേണ്ട ആവശ്യമില്ല എന്നും തച്ചങ്കിരി വ്യക്തമാക്കി.