കമ്മാര സംഭവത്തിലെ ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍ നിന്നാണെന്ന് ദിലീപ്

കമ്മാര സംഭവത്തിലെ ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍ നിന്നാണെന്ന് ദിലീപ്. കൊച്ചിയില്‍ നടന്ന കമ്മാരസംഭവത്തിന്റെ ഓഡിയോ റിലീസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

കമ്മാര സംഭവത്തിലെ ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍ നിന്നാണെന്ന് ദിലീപ്
dileep

കമ്മാര സംഭവത്തിലെ ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍ നിന്നാണെന്ന് ദിലീപ്. കൊച്ചിയില്‍ നടന്ന കമ്മാരസംഭവത്തിന്റെ ഓഡിയോ റിലീസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

സിനിമയില്‍ അഞ്ചുലുക്കിലാണ് ഞാന്‍ വരുന്നത്. അതില്‍ മെയിന്‍ ആയി വരുന്നത് മൂന്ന് ലുക്ക് ആണ.് ഒന്ന് വയസന്‍ ആയിട്ടും പിന്നെ പാട്ടില്‍ വരുന്നലുക്ക്, പിന്നെ ഉള്ള എന്ത് ലുക്ക് വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാന്‍ വലിയ ഒരു സുനാമിയില്‍ പെട്ട് പോകുന്നതു, ആ മൂന്നുമാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച സിനിമയിലെ ആ ലുക്കെന്നും ദിലീപ് പറഞ്ഞു. രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണ് ഇത്. ഒരു പാട് പ്രാവശ്യം ഈ കഥയുമായി രതീഷ് അമ്പാട്ട് തന്റെ പുറകെ നടന്നിരുന്നു. ഈ സിനിമ ഒരു വലിയ സംഭവമാക്കി തീര്‍ത്തത് രതീക്ഷിന്റെ ക്ഷമ തന്നെയാണ്.

ഈ സിനിമ സംഭവിച്ചത് നടന്‍ സിദ്ധാര്‍ഥിന്റെ നല്ല മനസുകൊണ്ടാണ്. ഒരു പാട് പടങ്ങള്‍ മാറ്റിവെച്ചാണ് അദേഹം ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്. മുരളി ഗോപിയോടുമുള്ള കടപ്പാട് മറക്കാന്‍ സാധിക്കില്ലെന്നും ദിലീപ് പറഞ്ഞു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ