'വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരൂന്ന് തോന്നണില്ലാട്ടാ'; കുമ്പളങ്ങി നൈറ്റ്സിലെ ഡിലീറ്റഡ് സീൻ വൈറലാകുന്നു

'വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരൂന്ന് തോന്നണില്ലാട്ടാ'; കുമ്പളങ്ങി നൈറ്റ്സിലെ  ഡിലീറ്റഡ് സീൻ വൈറലാകുന്നു
image

പ്രേക്ഷകന്  കാഴ്ചയുടെ പുതുവസന്തം തീർത്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഇതിലെ ഓരോ സീനുകളും എത്ര ആവർത്തി കണ്ടാലും മടുപ്പു തോന്നാത്തവയാണ്.പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി തിയെറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് കുമ്പളങ്ങി നൈറ്റ്സ്. ഇപ്പോൾ ചിത്രത്തിലെ ഡിലീറ്റഡ് സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്തു കളഞ്ഞ 55 സെക്കന്റ് നീളുന്ന അമ്മയെ കാണാൻ വൃത്തിയും വെടിപ്പുമുള്ള വേഷം തിരഞ്ഞെടുക്കാൻ തുണിക്കടയിൽ കയറുന്ന സഹോദരന്മാരുടെ രംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയെ കാണാൻ എന്ന ക്യാപ്ഷനോടുകൂടിയാണ് അണിയറ പ്രവർത്തകർ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സജിയും ബോണിയും ട്രയൽ റൂമിൽ പുതിയ ഡ്രസ് ട്രൈ ചെയ്യുമ്പോൾ ക്യാഷ് കൗണ്ടറിന് അരികിൽ നിൽക്കുകയാണ് ബോബിയും ഫ്രാങ്കിയും. ഈ വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരുമെന്ന് എനിക്ക് തോന്നുന്നില്ലാട്ടേ എന്ന് ബോബി പറയുമ്പോൾ, ഏയ് ഇല്ല.. നമ്മുക്ക് സജിയെക്കൊണ്ട് സിൻസിയർ ആയി ഒരു സോറി പറയിക്കാം. നമ്മൾക്കും വിളിക്കാം. അമ്മ വന്നാലേ ചീത്തപ്പേര് പോവുള്ളു എന്ന് ഫ്രാങ്കി ബോബിയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ‘വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരൂന്ന് തോന്നണില്ലാട്ടാ’ എന്ന് ബോബി പറയുന്ന ഡയലോഗാണ് സീനിലെ ഹൈലൈറ്റ്. ഇത്രയും മനോഹരമായ സീൻ ഡിലീറ്റ് ചെയ്തത് എന്തിനാണെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും സിനിമ പോലെത്തന്നെ ഇതിൽ നിന്നും ഒഴിവാക്കിയ രംഗങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Read more

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നൊരു യൂറോപ്യൻ രാജ്യമുണ്ട്. അവിടെ നടക്കാത്ത രണ്ട് കാര്യങ്ങളേ ഉള്ളൂ.. ജനനവും മരണവും. ലോകത്തിന്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നേരത്തെ എസ്ഐടി രാജീവരെ കസ്റ്റഡിയി

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ