പിതൃദിനത്തില്‍ മകന്‍റെ ചിത്രം പങ്കു വെച്ച് ചാക്കോച്ചൻ; ചിത്രങ്ങൾ വൈറൽ

പിതൃദിനത്തില്‍ മകന്‍റെ ചിത്രം പങ്കു വെച്ച് ചാക്കോച്ചൻ; ചിത്രങ്ങൾ വൈറൽ
image (4)

മലയാളത്തിന്‍റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ അച്ഛനായതിലുള്ള അതീവ സന്തോഷം പങ്കു വെക്കുന്ന ഒരു കുറിപ്പോടെ ഫെയ്‌സ്ബുക്കിൽ ലോക പിതൃദിനമായ ഇന്ന് പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആൺ കുഞ്ഞ് ജനിച്ചത്.  ഇക്കഴിഞ്ഞ ഏപ്രിൽ 16നാണ് നടൻ കുഞ്ചാക്കോ ബോബന് ആൺ കുഞ്ഞ് പിറന്നത്.

ഫാദർ ക്ലാസിലേക്ക്, പിതൃത്വത്തിലേക്കുള്ള ടിക്കറ്റ് ലഭിച്ചു. ഇതാ എന്‍റെ ടിക്കറ്റ്.. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ. ജൂനിയർ.. എന്നും എനിക്ക് പിതൃദിനമാക്കി തന്നതിന് നന്ദി. അച്ഛനായതിലുള്ള സന്തോഷവും സംതൃപ്തിയും തുളുമ്പുന്ന മധുരമുള്ള വാക്കുകളോടെയാണ് ചാക്കോച്ചന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ സന്തോഷത്തിനും അനുഗ്രഹത്തിനും ദൈവത്തിന് നന്ദിയെന്നും കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

ജൂൺ മാസത്തെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനമായി കൊണ്ടാടുന്നത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു