കുവൈത്തിൽ കുടുംബ വിസ പുതുക്കാനുള്ള ശമ്പള പരിധി ഉയർത്തി

കുവൈത്തിൽ കുടുംബ വിസ പുതുക്കാനുള്ള ശമ്പള പരിധി ഉയർത്തി
Visa-and-Passport

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ വിസ പുതുക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി 450 ദിനാറിൽ നിന്ന് 500 ദിനാറായി  സർക്കാർ ഉയർത്തി. ആഭ്യന്തര മന്ത്രി ഷൈഖ്‌ ഖാലിദ്‌ അൽ ജറാഹിന്റേതാണ് ഉത്തരവ്.  2016 ലാണ് അവസാനമായി കുവൈത്ത് കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി ഉയർത്തിയത്‌. കുറഞ്ഞ ശമ്പള പരിധി 250 ദിനാറായിരുന്ന സമയത്ത്‌ കുടുംബത്തെ കൊണ്ടു വന്ന മലയാളികൾ അടക്കമുള്ള നിരവധി  രാജ്യത്ത്‌ കഴിയുന്നുണ്ട്‌. ഇവർക്ക് പുതിയ നിബന്ധന ഏറെ ദോഷകരമായി ബാധിക്കും.

അതേ സമയം പുതിയ ഉത്തരവിൽ നിയമ, സാമ്പത്തിക ഉപദേഷ്ടാക്കൾ, അധ്യാപകർ, മാധ്യമ പ്രവർത്തകർ, എഞ്ചിനീയർമാർ, ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഡോക്ടേഴ്സ്, നേഴ്സുമാർ , കായികപരിശീലകർ , കായിക താരങ്ങൾ, പൈലറ്റുമാർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തുള്ള വിദേശികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. രാജ്യത്ത് താമസിക്കുന്നവർക്കും ഉത്തരവ് ബാധകമാണ്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്