കുവൈത്ത് സിറ്റി: നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിഷാല്‍ അല്‍ അഹമദ് അല്‍ സബാഹിനെ കുവൈത്ത് കിരീടാവകാശിയായി നിയമിച്ചു.
കുവൈത്ത് അമീര്‍ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചതായി അമീരി ദിവാന്‍ മന്ത്രി ഷെയ്ഖ് അലി ജെറാഹ് അല്‍ സബാഹാണ് അറിയിച്ചുഅന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്ദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും സഹോദരനായ ശൈഖ് മിഷാല്‍ അല്‍ അഹമദ് അല്‍ സബാഹ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്യും.
1940 ല്‍ ഷെയ്ഖ് അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഏഴാമത്തെ മകനായി ജനിച്ച ഷെയ്ഖ് മിഷാല്‍.1960 ല്‍ യുകെ യിലെ ഹെണ്ടന്‍ പോലീസ് കോളേജില്‍ വിദ്യാഭാസം നേടി. 2004 മുതൽ നാഷനൽ ഗാർഡ് ഉപ മേധാവിയായിരുന്ന ഷെയ്ഖ് മിഷാൽ, ഒട്ടേറെ ഉന്നതപദവികൾ തേടിയെത്തിയെങ്കിലും പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബിരുദശേഷം അദ്ദേഹം, കുവൈത്ത് നാഷനൽ ഗാർഡ് നവീകരണത്തിൽ മുഖ്യപങ്കുവഹിച്ചു.