‘ക്യാൻസർ കണ്ടെത്തി വെറും 48 മണിക്കൂറിനുള്ളിൽ വാക്‌സിൻ നൽകും എ ഐ’; ഒറാക്കിൾ ചെയർമാൻ

‘ക്യാൻസർ കണ്ടെത്തി വെറും 48 മണിക്കൂറിനുള്ളിൽ വാക്‌സിൻ നൽകും എ ഐ’; ഒറാക്കിൾ ചെയർമാൻ
gg-2025-01-22T182400.266

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐക്ക് ക്യാൻസർ കണ്ടുപിടിക്കാനും വെറും 48 മണിക്കൂർ കൊണ്ട് വാക്‌സിൻ നിർമ്മിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഒറാക്കിൾ ചെയർമാൻ. വൈറ്റ് ഹൗസിൽ നടന്ന പ്രത്യേക യോഗത്തിലാണ് ഒറാക്കിളിൾ ചെയർമാൻ ലാറി എലിസൺ ഇക്കാര്യം അറിയിച്ചത്.

സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സൺ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത വൈറ്റ്ഹൗസിൽ വച്ച് നടന്ന യോഗത്തിലാണ് എലിസൺ വിവരം അറിയിച്ചത്

എഐ സഹായത്തോടെയുള്ള രക്ത പരിശോധന നടത്തി അതിലൂടെ ക്യാൻസർ നിർണയിക്കാനാകും. തുടർന്ന് ക്യൻസറിൻ്റെ ജീൻ പരിശോധനയിലൂടെ ആ രോഗത്തിന് ആവശ്യമുള്ള വാക്സിനും 48 മണിക്കൂറിനുള്ള കണ്ടെത്താനാകുമെന്നാണ് ലാറി എലിസൺ യോഗത്തിൽ പറഞ്ഞത്.

ക്യാൻസർ നേരത്തേ കണ്ടുപിടിക്കാൻ സാധിക്കും. ക്യാൻസർ മുഴകളുടെ ചെറിയ കഷണങ്ങൾ നിങ്ങളുടെ രക്തത്തിൽ കാണുന്നു. അതിനാൽ ക്യാൻസർ ട്യൂമറിന്റെ ജീൻ സീക്വൻസ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് വേണ്ട പ്രതിരോധ കുത്തിവയ്പ്പ് (വാക്സിൻ) നൽകാൻ കഴിയും.

ഒരിക്കൽ ഞങ്ങൾ ആ ക്യാൻസർ ട്യൂമർ ജീൻ സീക്വൻസ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങൾക്ക് ആ വ്യക്തിക്ക് വാക്‌സിനേഷൻ നൽകാം. ഓരോ വ്യക്തിക്കും പ്രത്യേക വാക്‌സിൻ ഇതിലൂടെ രൂപകൽപ്പന ചെയ്യാം.

ആ ക്യാൻസറിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ഓരോ വ്യക്തിക്കും ഒരു വാക്സിൻ രൂപകൽപ്പന ചെയ്യുക. ആ എംആർഎൻഎ വാക്സിൻ, ഏകദേശം 48 മണിക്കൂറിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് റോബോട്ടിക് രീതിയിൽ നിർമ്മിക്കാൻ കഴിയുമെന്ന് എലിസൺ പറഞ്ഞു.

നേരത്തെയുള്ള ക്യാൻസർ കണ്ടെത്തൽ, അതിനായുള്ള കാൻസർ വാക്സിൻ വികസിപ്പിക്കുകയും 48 മണിക്കൂറിനുള്ളിൽ ആ വാക്സിൻ നിങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് സങ്കൽപ്പിക്കുക. ഇതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വാഗ്ദാനവും ഭാവിയുടെ വാഗ്ദാനവുമെന്ന് എലിസൺ പറഞ്ഞു.

Read more

സ്കൂൾ കലോത്സവം 2026; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കലോത്സവം 2026; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂള്‍ കലോത്സവം- സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അറുപത്തി നാലാമത് കേരള സംസ്ഥാന സ്

യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍; സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌

യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍; സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ കാര്‍ലോസ് നഗരത്തിലെ മേയറായി ഇന്ത്യന്‍ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഫിജി