ഗുലാം നബിക്കൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ച് വരുന്നു

ഗുലാം നബിക്കൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ച് വരുന്നു
azad4

ഡൽഹി: ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ച് വരുന്നു. മൂന്ന് പ്രധാന നേതാക്കളും, അനുയായികളും നാളെ കോൺഗ്രസിൽ ചേരുമെന്ന് നേതൃത്വം അറിയിച്ചു. സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയവരാണ് ഇവരെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി പ്രതികരിച്ചു.

നേരത്തെ, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന വാർത്ത കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് തള്ളിയിരുന്നു. വാർത്ത തന്നെ ഞെട്ടിച്ചെന്നും കോൺ​ഗ്രസിലെ ഒരുവിഭാ​ഗം നേതാക്കൾ പടച്ചുവിടുന്ന കഥകളാണിതെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ​ഗുലാം നബി കോൺ​ഗ്രസിലേക്ക് തിരിച്ചെത്തിയേക്കുമെന്ന വാർത്ത നൽകിയത്. നാല് മാസം മുമ്പാണ് കോൺ​ഗ്രസിനെ ഞെ‌ട്ടിച്ച് ഗുലാം നബി ആസാദ് പാർട്ടി‌യിൽ നിന്ന് രാജിവച്ചത്. പിന്നീട് ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടി‌യായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിക്കുകയായിരുന്നു.

Read more

64-ാമത് സ്‌കൂള്‍  കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

64-ാമത് സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

തൃശൂര്‍: 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ല സ്വന്തമാ

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരേ രൂക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. താൻ‌ കണ്ടതിൽവെച്ച് ഏറ്റവും വെറുപ്പും മു