വിഖ്യാത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു

Share

വാഷിങ്ടണ്‍: ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ (65) അന്തരിച്ചു. ദീർഘകാലങ്ങളായി‌‍ തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മകൻ വോള്‍ഫ്ഗാംഗാണ് മരണവിവരം പുറത്തുവിട്ടത്. വാന്‍ ഹാലന്‍ റോക്ക് ബാന്‍ഡിന്റെ സഹസ്ഥാപകനായിരുന്നു അദ്ദേഹം. 1984ല്‍ അമേരിക്കയിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി വാന്‍ ഹാലന്‍.

1955 ൽ നെതർലാന്റ്സിലെ ആംസ്റ്റർഡാമിലാണ് എഡ്ഡി ജനിച്ചത്. ജാൻ വാൻ ഹാലൻ, യൂജീന ഹാലൻ എന്നിവരാണ് മാതാപിതാക്കൾ. പിതാവ് ജാൻ വാൻ ഹെലൻ അറിയപ്പെടുന്ന സം​ഗീതജ്ഞനായിരുന്നു. 1962 ൽ എഡ്ഡിയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. ‌1970 കളുടെ തുടക്കത്തിൽ സഹോദരൻ അലക്സിനൊപ്പം എഡ്ഡി വാൻ ഹാലൻ റോക്ക് ബാൻഡ് സ്ഥാപിച്ചു. റോളിങ് സ്റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാംസ്ഥാനമാണ് എഡ്ഡി വാന്‍ ഹാലന് ലഭിച്ചത്. 2012-ൽ വേൾഡ് മാഗസിൻ, ലോകത്തിലെ ഏറ്റവും മകിച്ച ​ഗിറ്റാറിസ്റ്റായി എഡ്ഡിയെ തിരഞ്ഞെടുത്തു.

തനിക്ക് ഏറ്റവും നല്ല പിതാവായിരുന്നു അദ്ദേഹമെന്ന് എഡ്ഡി വാന്‍ ഹാലന്റെ മകന്‍ ട്വിറ്ററില്‍ കുറിച്ചു. സ്റ്റേജിലും പുറത്തും പിതാവുമായി പങ്കിട്ട ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്നും മകന്‍ വ്യക്തമാക്കി. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഈ നഷ്ടത്തില്‍നിന്ന് ഞാന്‍ പൂര്‍ണമായും കരകയറുമെന്ന് കരുതുന്നില്ല. ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന് മകന്‍ ചൂണ്ടിക്കാട്ടി.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്