ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതിയില്‍ മറുപടി ഫയല്‍ ചെയ്ത് സിബിഐ. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന സിബിഐ ആരോപിക്കുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നും വെളിപ്പെടുത്തി.
പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൂടി പങ്കെടുത്ത അധോലോക ഇടപാട് നടന്നെന്നാണ് സിബിഐയുടെ വാദം. സിബിഐ ഇതുവരെ നടത്തിയ അന്വേഷണങ്ങളുമായി ബന്ധപ്പെട്ടാണ് സുപ്രിംകോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വിദേശ സംഭാവന സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ പറയുന്നു. ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് സന്തോഷ് ഈപ്പന്റെ മൊഴിയിൽ നിന്ന് വ്യക്തമാണ്. കരാറിലെ പല ഇടപാടും നിയമ വ്യവസ്ഥകൾ ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. കൈകൂലി ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കുവരെ ലഭിച്ചു. അതിനാൽ അന്വേഷണം തുടരണമെന്നാണ് വാദം.