തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. പത്തരക്ക് ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക. പൊതുപരിപാടിക്ക് മുൻപ് രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം വട്ടിയൂർകാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. വടക്കാഞ്ചേരി ലൈഫ് പദ്ധതി വിവാദത്തിൽപ്പെട്ടിരിക്കെയാണ്, രണ്ടരലക്ഷം വീടുകളുടെ നിർമ്മാണ പൂർത്തീകരണം ഉയർത്തിക്കാട്ടി എല്‍ഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത്.
തദ്ദേശമന്ത്രി എ.സി.മൊയ്തീന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പങ്കെടുക്കും. തുടര്‍ന്നു ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടര ലക്ഷം തികയുന്ന ലൈഫ് പദ്ധതി പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും.
2,50, 547 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തുക.
ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്കാണ് മുൻഗണന നൽകുക. ഇതിൽ അറുപതിനായിരം വീടുകൾ മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിന് തുക വകയിരുത്തി. 6000 കോടി ലൈഫ് പദ്ധതിക്ക് വേണം. ഇതിൽ 1000 കോടി ബജറ്റിൽ വകയിരുത്തി. ബാക്കി വായ്പ എടുക്കാനാണ് തീരുമാനമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.