കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ലോക്ക്ഡൗണിലേക്ക് പോയതോടെ മനുഷ്യരുടെ ഒരു ശല്യവും ഇല്ലാതെ ജീവിക്കുകയാണ് മൃഗങ്ങള്‍ എന്നതിന്റെ ഏറ്റവും വല്യ തെളിവാണ് സൗത്ത് ആഫ്രിക്കയില്‍ നടുറോഡില്‍ ഉറങ്ങുന്ന സിംഹങ്ങളുടെ ചിത്രം. ഈചിത്രങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ശ്രദ്ധനേടിക്കൊണ്ടിരിക്കയാണ്.
ക്രൂഗര്‍ ദേശിയോദ്യാനത്തിലെ സിംഹങ്ങളാണ് റോഡില്‍ മറ്റ് ശല്യങ്ങളൊന്നുമില്ലാതെ സുഖമായി ഉറങ്ങുന്നത്. മുന്‍പ് ഈ റോഡിലൂടെ നിരന്തരം വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ റോഡ് വന്യമൃഗങ്ങള്‍ക്ക് അന്യമായിരുന്നു. സാധാരണ ടൂറിസ്‌റ്റുകളെ കൊണ്ട് നിറഞ്ഞ് നിന്നിരുന്ന റോഡിൽ ഇപ്പോൾ സിംഹങ്ങൾ കൂട്ടത്തോടെ കിടന്നുറങ്ങുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുക.
ദേശീയോദ്യോനത്തിലെ റേഞ്ചറായ റിച്ചാര്‍ഡ് സൗറിയാണ് സിംഹങ്ങളുടെ ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിന്‍റെ ട്വിറ്റര്‍ അക്കൌഡിലൂടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. മനുഷ്യന്‍റെ അഭാവത്തില്‍ വനജീവിതം കൂടുതല്‍ ശക്തമാകുന്നതെന്നതിന്‍റെ തെളിവാണ് ഈ ചിത്രങ്ങളെന്നാണ് ആളുകളുടെ കമന്‍റ്.
ലോക്ക് ഡൗണാണെങ്കിലും ആഫ്രിക്കയിലെ ഏറ്റവും വലിയ സംരക്ഷണ പാർക്കുകളിലൊന്നായ ക്രൂഗറിലെ വന്യജീവികളെ റേഞ്ചർമാർ നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ മൃഗങ്ങളെ വേട്ടക്കാരിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്.ആഫ്രിക്കയിൽ കൊവിഡ് ഏറ്റവും കൂടുതൽ വ്യാപിച്ച രാജ്യങ്ങളിൽ ഒന്നാണ് സൗത്ത് ആഫ്രിക്ക. 2,506 പേർക്ക് ഇതേവരെ ഇവിടെ രോഗം സ്ഥിരീകരിച്ചു. 34 പേരാണ് മരിച്ചത്. സൗത്ത് ആഫ്രിക്കയിൽ ഇപ്പോൾ തുടരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടാൻ സർക്കാർ ബുധനാഴ്‌ച തീരുമാനിച്ചിരുന്നു.