പാസ്പോര്‍ട്ട് സേവനങ്ങൾ: വ്യാജ വെബ്സൈറ്റുകൾ ഇവയാണ്, ചതിയിൽ വീഴരുത്

Share

പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ ജാഗ്രതാ നിര്‍ദേശം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിന്‍റ്മെന്‍റിനും അധിക ചാര്‍ജുകള്‍ ഈടാക്കുന്നതായും മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.

വ്യാജ വെബ്സൈറ്റുകൾ ഇവയാണ്:

www.indiapassport.org

www.online-passportindia.com

www.passportindiaportal.in

www.passport-india.in

www.passport-seva.in

www.applypassport.org

ഇവയെല്ലാം *.org, *.in, *.com എന്നീ ഡൊമെയ്നുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളില്‍ സൂചിപ്പിച്ച വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകര്‍ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പായ mPassport Seva ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

Read more

സംസ്ഥാനത്തിന് ആശ്വാസം, നിപ പ്രതിരോധം പൂര്‍ണ വിജയത്തിലേക്കെന്ന് ആരോഗ്യ മന്ത്രി, പുതിയ രോഗികളില്ല; എബോള, ഷിഗെല്ല പ്രതിരോധവും ഊർജ്ജിതം

സംസ്ഥാനത്തിന് ആശ്വാസം, നിപ പ്രതിരോധം പൂര്‍ണ വിജയത്തിലേക്കെന്ന് ആരോഗ്യ മന്ത്രി, പുതിയ രോഗികളില്ല; എബോള, ഷിഗെല്ല പ്രതിരോധവും ഊർജ്ജിതം

തിരുവനന്തപുരം: നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്ന്

അമ്മയിലെ പൊട്ടിത്തെറി, മല്ലിക സുകുമാരനും രാജിവച്ചു; അഡ്ഹോക്ക് കമ്മിറ്റിയിലും രാജി

അമ്മയിലെ പൊട്ടിത്തെറി, മല്ലിക സുകുമാരനും രാജിവച്ചു; അഡ്ഹോക്ക് കമ്മിറ്റിയിലും രാജി

അമ്മയിലെ പൊട്ടിത്തെറി.മല്ലിക സുകുമാരനും രാജിവച്ചു. ശ്വേതയ്ക്കൊപ്പം എന്ന് മല്ലികാ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്നേഹത്തോ

‘പാവ ആകാന്‍ ഞാന്‍ തയാറല്ല; അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചു’; ശ്വേത മേനോന്‍

‘പാവ ആകാന്‍ ഞാന്‍ തയാറല്ല; അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചു’; ശ്വേത മേനോന്‍

അമ്മ സംഘടനയില്‍ നിന്ന് തന്നെ രാജിവെക്കുന്നുവെന്നും അജണ്ട വച്ച് തങ്ങളെ പുറത്താക്കാന്‍ ശ്രമം നടത്തിയെന്നും ശ്വേത മേനോന്‍. പ്രാഥമിക അം

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാ‍ർമർ‌ രാജിവെച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും കെയർ സ്റ്റാർമർ രാജിവെച്ചിട്ടുണ്