ലോക്കല്‍ ഇടി വാങ്ങുന്നോ... ഇത് നാടന്‍ മലയാളം റാപ്പ് സോങ്ങ്

ലോക്കല്‍ ഇടി വാങ്ങുന്നോ... ഇത് നാടന്‍ മലയാളം റാപ്പ് സോങ്ങ്
16115

മലയാള സിനിമയില്‍ വളരെ ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന കാലഘട്ടം ആണല്ലോ ഇത്. മലയാള ഗാനങ്ങളിലും പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നു. വ്യത്യത ശ്രേണിയിലുള്ള ഗാനങ്ങള്‍ ഒരുക്കി വിജയിക്കുന്നതില്‍ മലയാളികള്‍ക്ക് പ്രത്യേക നൈപുണ്യം ഉണ്ടെന്നു പറയാം. ഇത്തരത്തില്‍ വ്യത്യസ്തത നിറഞ്ഞ ഒരു സംഗീത ശ്രേണി ആണ് ഹിപ് ഹോപ്‌ റാപ്പ്.

പാശ്ചാത്യ ലോകത്ത് ഏറ്റവും സ്വീകാര്യത ഉള്ള, അവിടെ തരംഗം സൃഷ്ടിക്കുന്ന റാപ്പ് സംഗീതത്തെ പറ്റി നിങ്ങളും കേട്ടിരിക്കാം. താളാത്മകമായി, വ്യക്തമായ അർത്ഥത്തോടെ വാക്കുകൾ കോർത്തിണക്കി സംസാര ശൈലിയിൽ ബീറ്റ്കൾക്കൊപ്പം ഹിപ് ഹോപ്‌ രീതിയിൽ അവതരിപ്പിക്കുന്ന പാശ്ചാത്യ കലാരൂപമാണ്‌ റാപ്പ് സംഗീതം.

മലയാളികള്‍ക്ക് മലയാളത്തില്‍ റാപ്പ് ഒരുക്കാന്‍ ആകുമോ? കഴിയും എന്നാണ് ഉത്തരം.ഇത്തരം റാപ്പ് ശൈലിയില്‍ മലയാള ഗാങ്ങള്‍ ഒരുക്കി ശ്രദ്ധ നേടുകയാണ്‌ എറണാകുളം സ്വദേശിയായ ഫെജോ. ചടുലമായ താളത്തില്‍ ഇംഗ്ലീഷ് പദങ്ങളില്‍ ഒതുങ്ങാതെ, കുറിക്കു കൊള്ളുന്ന മലയാളം വരികളില്‍ റാപ്പ് എഴുതി അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ യുട്യുബിലും വാട്സാപ്പിലും വൈറല്‍ ആണ്.

സോഷ്യല്‍ മീഡിയ പെണ്ണ്, കുരുത്തക്കേടിന്‍ കിംഗ്‌, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലേ വിദ്യാര്‍ഥികളുടെ ദുരവസ്ഥ പറയുന്ന പ്രൈവറ്റ് അറവുശാല, കേരളത്തെ പാകിസ്താന്‍ ആക്കല്ലേ, മമ്മൂട്ടിയുടെ 'ഓണ്‍ യുവര്‍ വാട്ടര്‍' പദ്ധതിക്ക് പിന്തുണയുമായി ഒരുക്കിയ ഭൂമിദേവി പൊറുക്കണേ എന്നീ മലയാളം റാപ്പ് ഗാനങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ 'ലോക്കല്‍ ഇടി' എന്നൊരു നാടന്‍ ഫൈറ്റ് റാപ്പ് ആയാണ് ഫെജോ എത്തിയിരിക്കുന്നത്. നാട്ടിന്‍പുറത്ത് തല്ല് കൂടുന്ന കൌമാരക്കാര്‍ പാടുന്ന രീതിയില്‍ ആണ് ഗാനത്തിന്‍റെ രചന. രാവണപ്രഭു, യോദ്ധ എന്നീ സിനിമകളിലെ തകര്‍പ്പന്‍ മോഹന്‍ലാല്‍ ഡയലോഗുകള്‍ ചേര്‍ത്താണ് വരികള്‍ എഴുതിയിരിക്കുന്നത്.

യുട്യുബില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ലോക്കല്‍ ഇടി ഗാനം കേള്‍ക്കാം

Read more

പി.ടി ഉഷ എംപിയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

പി.ടി ഉഷ എംപിയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്:രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ (64) അന്തരിച്ചു

ഇഡി റെയ്ഡിനിടെ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു; ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു

ഇഡി റെയ്ഡിനിടെ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു; ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു

റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റോയ് സ്വയം വെടിയുതിർക്കാൻ ഉപയോഗിച്ച തോ

കോൺഫിഡന്റ്​ ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

കോൺഫിഡന്റ്​ ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ഇ ഡി റെയ്ഡിനിടെ പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്(57) ജീവനൊടുക്കി. ബെംഗളൂരുവിലെ ഓഫീസിൽവച്ച് സ്വയം വെടിയുതിർക്കുകയാ

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

വാഷിങ്ടൺ: ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ ദിവസമുണ്ടാക്കിയ വ്യാപാര കരാർ അമെരിക്കയ്ക്ക് തിരിച്ചടിയെന്നു ലോകം വിലയിരു