കല്പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ഇത്തവണ രാജ്യത്തെ സെലിബ്രെറ്റി മണ്ഡലമാണ്. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഈ മണ്ഡലം വൻ പോളിംഗ് കുതിപ്പിലാണ്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ആദ്യ നാല് മണിക്കൂറില്‍ പോളിംഗ് ശതമാനം 28.88 ആണ്. സംസ്ഥാനത്ത് ആകെ നാല് മണിക്കൂറില്‍ അറുപത് ലക്ഷം പേര്‍ വോട്ടു ചെയ്തുവെന്നാണ് ഔദ്യോഗികമായി പുറത്തു വന്ന കണക്ക്.
ആദ്യത്തെ മൂന്ന് മണിക്കൂര്‍ പിന്നിട്ടതോടെ വയനാട്ടില്‍ പോളിംഗ് ശതമാനം 30ലേക്ക് കടന്നിരിക്കുകയാണ്. നാല് മണിക്കൂറില്‍ മൂന്നരലക്ഷം പേര്‍ വയനാട്ടില്‍ വോട്ട് ചെയ്ത് കഴിഞ്ഞു എന്നതാണ് 11 മണി വരെയുളള കണക്ക്. വൻ പോളിംഗ് ശതമാനം ആർക്ക് ഗുണം ചെയ്യും എന്നുളളത് കാത്തിരുന്ന കാണേണ്ടതാണ്. ഇത്തവണ രാഹുൽ ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിൽ വയനാട്ടിൽ നിന്ന് ജയിക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.
വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളും പോളിംഗ് ശതമാനവും- രാവിലെ പതിനൊന്ന് മണിക്കുള്ള കണക്ക്.
മാനന്തവാടി – 49,399 – 26.5
സുല്‍ത്താന്‍ ബത്തേരി – 60,002 – 28.19
കല്‍പ്പറ്റ – 53,725 – 27.56
തിരുവമ്പാടി – 42,251 – 24.81
ഏറനാട് – 39,109 – 22.87
നിലമ്പൂര്‍ – 55,546 -26.73
വണ്ടൂര്‍ – 49,902 -23.26