തിരഞ്ഞെടുപ്പ് ഡ്യൂട്ടി: സംസ്ഥാനത്തെ പാസ് പോർട്ട് ഓഫിസുകളുടെ പ്രവർത്തനം തടസപ്പെട്ടേക്കും

തിരഞ്ഞെടുപ്പ് ഡ്യൂട്ടി:  സംസ്ഥാനത്തെ  പാസ് പോർട്ട് ഓഫിസുകളുടെ പ്രവർത്തനം തടസപ്പെട്ടേക്കും
regional-passport-office-panampilly-nagar-ernakulam-passport-centres-3u0a52o

പാസ് പോർട്ട്  ഓഫീസിലെ  മുഴുവൻ ഉദ്യോഗസ്ഥരെയും  ഇലക്ഷൻ  ഡ്യൂട്ടിക്ക്  നിയോഗിച്ചതോടെ സംസ്ഥാനത്തെ പാസ്പോർട്ട് ഓഫിസുകളുടെ പ്രവർത്തനം മുടങ്ങാൻ സാധ്യത. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മേഖലാ പാസ്പോർട്ട് ഓഫിസുകളിലെയും ഇവയ്ക്കു കീഴിൽ വരുന്ന 19 പാസ് പോർട്ട് സേവാ കേന്ദ്രങ്ങളിലെയും മുഴുവൻ ഉദ്യോഗസ്ഥർക്കും ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്.

22നും 23നും തിരഞ്ഞെടുപ്പു ഡ്യൂട്ടിയും 24ന് പകരം അവധിയുമാകുമ്പോൾ തുടർച്ചയായി 3 ദിവസം പാസ് പോർട്ട്  ഓഫിസുകളിൽ ഉദ്യോഗസ്ഥരുണ്ടാകില്ല. തത്കാൽ പാസ്പോർട്ടുകൾ പോലും നൽകാൻ കഴിയാത്ത അവസ്ഥയാണെന്നു പാസ്പോർട്ട് ഓഫിസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സാരമായ  അസുഗം ബാധിച്ചു കിടപ്പിലായവർ ഒഴികെയുള്ളവർക്കെല്ലാം ഇത്തവണ ഡ്യൂട്ടി ഉണ്ട്. ഈമാസം 15 (വിഷു), 17 (മഹാവീർ ജയന്തി), 19 (ദുഃഖവെള്ളി) തീയതികളിൽ പാസ് പോർട്ട് ഓഫിസുകൾക്ക് അവധിയാണെന്നതും അപേക്ഷകരെ ബാധിക്കും.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം